hi

കല്ലറ: കല്ലറ ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മ സേനയ്ക്കും തൊഴിലുറപ്പ് തൊഴിലാളികൾക്കും സുരക്ഷാ കിറ്റ്, ഫസ്റ്റ് എയ്ഡ് ബോക്സ്, ബയോബിൻ വിതരണം എന്നിവ നടന്നു. ഡി.കെ. മുരളി എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജി.ജെ. ലിസി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് നജിൻഷാ സ്വാഗതം പറഞ്ഞു. നിഖില, ലൈലാ ബിവി, രാധാമണി, വി.ഇ.ഒ സഫിന, ശ്രുതി എന്നിവർ സംസാരിച്ചു.