പൂവാർ: കരുംകുളം കെ.പി. ജനതാ യൂണിയൻ ക്ലബ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പള്ളം ഗവ.എൽ.പി സ്കൂളിൽ ശുചീകരണം നടത്തി. പരിപാടി പഞ്ചായത്ത് അംഗം ബി.മധു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കരുംകുളം വിജയകുമാർ, ഭാരവാഹികളായ ടി.ഇന്ദിര, സുജാതാ അജിത്ത്, ശ്രീജ പ്രേമകുമാരി എന്നിവർ സംസാരിച്ചു. ശുചീകരണ പരിപാടിയിൽ ലൈബ്രറി പ്രവർത്തകർ പങ്കെടുത്തു.