s

തിരുവനന്തപുരം: തൊഴിലാളിദ്രോഹത്തിന്റെ കാര്യത്തിൽ പ്രധാനമന്ത്രി സരേന്ദ്രമോദിയുടെ വല്യേട്ടനായി മാറിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് യു.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ബാബു ദിവാകരൻ പറഞ്ഞു.ഒാൾ കേരള കൺസ്ട്രക്‌ഷൻ ആർട്ടിസാൻസ് ആൻഡ് ടെയിലറിംഗ് വർക്കേഴ്സ‌് ഫെഡറേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി തിരുവല്ലം മോഹനൻ,തോമസ് ജോസഫ്,വി.ശ്രീകുമാരൻ നായർ,കെ.ജയകുമാർ, ഇറവൂർ പ്രസന്നകുമാർ,കരിക്കകം സുരേഷ്,നിശ്ചലാനന്ദൻ,ഭുവനേന്ദ്രകുറുപ്പ്, ശക്തികുളങ്ങര ദേവദാസ്, എൻ.കെ.ഉണ്ണികൃഷ്ണൻ,കബീർ പൂവാർ,ശ്യാമള, ഷമീർ എന്നിവർ സംസാരിച്ചു.