തിരുവനന്തപുരം: സമൂഹത്തിലെ ജീർണതകൾക്കെതിരെ പോരാടാനുള്ള ആയുധമാണ് കുമാരനാശാന്റെ കവിതകളെന്ന് മന്ത്രി സജി ചെറിയാൻ. ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ആശാൻ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജയിൽ, ഓർഫനേജ് ലൈബ്രറികൾക്കുള്ള പുസ്തക വിതരണം സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ മധു നിർവഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബി.പി മുരളി അദ്ധ്യക്ഷത വഹിച്ചു. വി ജോയി എം.എൽ.എ മുഖ്യാതിഥിയായി. പ്രൊഫ. വി കാർത്തികേയൻ നായർ, ഡോ. എം.എ സിദ്ദിഖ് എന്നിവർ ആശാൻ കവിതകളെ സംബന്ധിച്ച് പ്രഭാഷണം നടത്തി. പേരയം ശശി, എൻ രതീന്ദ്രൻ, സി അനിൽകുമാർ എന്നിവർ സംസാരിച്ചു.