തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം കരുമം ശാഖയുടെ നേതൃത്വത്തിൽ 20ന് രാവിലെ 9ന് ഗുരുമന്ദിരത്തിൽ ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷിക്കും.രാവിലെ 9ന് വിശേഷാൽ പൂജ,വൈകിട്ട് 5 മുതൽ ഗുരുദേവനാമജപം എന്നിവ നടക്കുമെന്ന് ശാഖാ പ്രസിഡന്റ് എസ്.എസ്.അഖിൽ,സെക്രട്ടറി ടി.എസ്.വൈശാഖ് എന്നിവർ അറിയിച്ചു.