തിരുവനന്തപുരം: പേരൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് രാവിലെ 8 മുതൽ രാത്രി 12 വരെ തുടർച്ചയായി അഖണ്ഡനാമജപം നടത്തും.രാവിലെ 8.15ന് പാൽപ്പായസവിതരണം,കളഭാഭിഷേകം,ഉച്ചയ്ക്ക് 12.45ന് അന്നദാനം,5.30 മുതൽ ചെണ്ടമേളം,6.15ന് ദീപാരാധന,7.15ന് ഉറിയടി. രാത്രി 8ന് പുഷ്പാഭിഷേകം,ആനപ്പുറത്തെഴുന്നള്ളിപ്പ്,വൈകിട്ട് 5.30 മുതൽ വീണക്കച്ചേരി,6.30 മുതൽ നൃത്തസന്ധ്യ,രാത്രി 12ന് അഭിഷേകത്തോടെ മഹോത്സവം സമാപിക്കും.