lide-mission

തിരുവനന്തപുരം:ഫ്ളൈ ഓവറിന് അടിയിൽ താമസിക്കുന്ന ബിജുവിന്റെ കുടുംബത്തിന് ലൈഫ് പദ്ധതിയിൽ വീടു നൽകാനുള്ള നടപടികൾ തിരുവനന്തപുരം കോർപ്പറേഷൻ സ്വീകരിക്കുമെന്ന് തദ്ദേശ സ്വയം വകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.

കേരള കൗമുദി ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച `ഫ്ലൈഓവറിനടിയിൽ ഏഴംഗ കുടുംബത്തിന് നരകജീവിതം' എന്ന വാ‌ർത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. വീടില്ലാത്തവർക്ക് വേണ്ടിയാണ് ലൈഫ് പദ്ധതി.ആദ്യം ഈ കുടുംബം പദ്ധതിയിൽ വന്നിട്ടുണ്ടോയെന്ന് പരിശോധിക്കും. ശേഷം വീട് നൽകാനുള്ള നടപടികളിലേക്ക് കോർപ്പറേഷൻ കടക്കും. അതിന് വേണ്ട നടപടികൾ കോർപ്പറേഷൻ സ്വീകരിക്കും. കേരള കൗമുദി പ്രസിദ്ധീകരിച്ച കുടുംബത്തിന്റെ വാർത്ത കണ്ട് നിരവധി പേരാണ് ഫോൺ ചെയ്തും സഹായം വാഗ്ദാനം ചെയ്തത്.