തിരുവനന്തപുരം: മഹാനഗരത്തിന്റെ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം ശ്രീകൃഷ്ണവിഗ്രഹത്തിൽ മാലചാർത്തി കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ ഉദ്ഘാടനം ചെയ്തു. ആഘോഷങ്ങളുടെ ഉദ്ഘാടനം എൻ.എസ്.എസ് വൈസ് പ്രസിഡന്റ് എം.സംഗീത്കുമാർ നിർവഹിച്ചു. രാഷ്ട്രീയ നിരീക്ഷകൻ ഡോ.ഫക്രുദീൻ അലി മുഖ്യ അതിഥിയായി. ബാലഗോകുലം മഹാനഗർ ജില്ലാ അദ്ധ്യക്ഷൻ പ്രൊഫ.ടി.എസ്.രാജൻ അദ്ധ്യക്ഷത വഹിച്ചു.ബാലഗോകുലം പ്രസിദ്ധീകരിച്ച മലയാള കലണ്ടറിന്റെ പ്രകാശനം ഡോ.ഫക്രുദീൻ അലിക്ക് നൽകി മുൻ ചീഫ് സെക്രട്ടറി ആർ.രാമചന്ദ്രൻനായർ നിർവഹിച്ചു. ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷൻ ആർ.പ്രസന്നകുമാർ മുഖ്യപ്രഭാഷണം നടത്തി. കാശിനാഥ്, എ.വി.രാധാകൃഷ്ണൻ, കൗൺസിലർ ജാനകിഅമ്മാൾ തുടങ്ങിയവർ സംസാരിച്ചു.