1

ശ്രീകാര്യം: കാപ്പ കേസ് പ്രതിയും ഗുണ്ടാ നേതാവുമായിരുന്ന വെട്ടുകത്തി ജോയിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യ ആസൂത്രകനും രണ്ടാം പ്രതിയുമായ മണക്കാട് കരിമഠം സ്വദേശി അൻവർ ഹുസൈൻ (51) കീഴടങ്ങി. ഇന്നലെ വൈകിട്ടാണ് ഇയാൾ തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിൽ ഹാജരായത്. കേസ് ശ്രീകാര്യം സ്റ്രേഷനിലായതിനാലാണ് ഇയാളെ അവിടേക്ക് മാറ്റി. ഇതോടെ കേസിലെ ആറ് പ്രതികളും പിടിയിലായി. നാളെ കോടതിയിൽ ഹാജരാക്കും. ഒന്നാം പ്രതി സജീറിന്റെ സഹോദരീ ഭർത്താവാണ് അൻവർ ഹുസൈൻ. കൊലപാതകത്തിന് ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് പൗഡിക്കോണം സൊസൈറ്റി ജംഗ്ഷനിൽ വച്ച് ജോയിയെ വെട്ടിക്കൊന്നത്.