തിരുവനന്തപുരം; കെ.എസ് .ഇ.ബി പേട്ട സെക്ഷൻ ഓഫീസിനു കീഴിലെ 3 ട്രാൻസ്ഫോർമറുകൾ കത്തിയതോടെ നഗരത്തിലെ വലിയൊരു മേഖല ഇരുട്ടിലായി. ഇന്നലെ രാത്രിയോടെയാണ് കണ്ണമ്മൂല, അറപ്പുര, ചെന്നിലോട് ട്രാൻസ്ഫോർമറുകൾ കത്തിയത്. വൈദ്യുതി ബോർഡ് ഏർപ്പെടുത്തിയ കാൽ മണിക്കൂർ ലോഡ് ഷെഡിംഗാണെന്നാണ് പലരും കരുതിയത്. പിന്നീടാണ് സംഭവം മനസിലായത്. ഇലക്ട്രിസിറ്റി ബോർഡ് ഉദ്യോഗസ്ഥർ രാത്രി വൈകിയും തകരാർ പരിഹരിക്കാനുള്ള ശ്രമത്തിലായിരുന്നു.