കരവാരം:കരവാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വഞ്ചിയൂർ രാജീവ് ഗാന്ധി കൾച്ചറൽ സെന്ററിന് മുന്നിൽ ദേശീയ പതാക ഉയർത്തി. മണ്ഡലം പ്രസിഡന്റ് മേവർക്കൽ നാസർ, ഡി.സി.സി മെമ്പർ എം.കെ ജ്യോതി, മുൻ മണ്ഡലം പ്രസിഡന്റ് എസ്.ജാബിർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജെ .സുരേന്ദ്രകുറുപ്പ്, അഡ്വ.നാസുമുദ്ദീൻ, താഹിർ വഞ്ചിയൂർ, അബ്ദുൽ അസീസ്, ശശിധരൻ നായർ, പ്രദീപ് കുമാർ, ബൂത്ത് പ്രസിഡന്റ് രാജീവ്, സ്വൈഫി, റിഷാദ് തുടങ്ങിയവർ പങ്കെടുത്തു.
ഞെക്കാട് റൂറൽ കോച്ചിംഗ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. റൂറൽ കോച്ചിംഗ് ക്ലബ് പ്രസിഡന്റ് എസ്.സുജിത്ത് ദേശീയ പതാക ഉയർത്തി. ക്ലബ് സെക്രട്ടറി കാളിന്ദി അജയ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രാഹുൽ.ആർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. കല്ലമ്പലം അഗ്നിരക്ഷാനിലയം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സജികുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനീഷ്.ജി, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ നിഷാന്ത് ഡി.എൽ, സജികുമാർ ടി.എസ്, ഞെക്കാട് ഗവ. വി.എച്ച്.എസ് സ്കൂൾ പ്രഥമാദ്ധ്യാപകൻ എൻ.സന്തോഷ്, ക്ലബ് വൈസ് പ്രസിഡന്റ് രാഹുൽ. ആർ, ജോയിന്റ് സെക്രട്ടറി ആദർശ് എം.ലാൽ, ട്രഷറർ സനീഷ്.എസ്, വനിതാ വിഭാഗം സെക്രട്ടറി ആശ സനീഷ് എന്നിവർ പങ്കെടുത്തു. കല്ലമ്പലം അഗ്നിരക്ഷാ നിലയത്തിനുള്ള ഉപഹാരം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സജികുമാർ ഏറ്റുവാങ്ങി. മതുരക്കോട് സ്വദേശിയായ അഞ്ചുവയസുകാരിക്കുള്ള ചികിത്സ സഹായം കൈമാറി. ഞെക്കാട് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ കുട്ടികൾക്കായി ക്ലബ് നൽകുന്ന വിവിധ കായിക ഉപകരണങ്ങൾ പ്രധാനാദ്ധ്യാപകൻ എൻ.സന്തോഷ് ഏറ്റുവാങ്ങി. ആർ.സി.സി അംഗങ്ങളായ സജീഷ്.എസ്, ഗൗതം ആർ.കൃഷ്ണ,ബിമൽ മിത്ര,നിതീഷ് സി.ആർ, അനീഷ്.ആർ, പാർവതി.ടി എന്നിവർ നേതൃത്വം നൽകി.
നവകേരള കൾചറൽ ഫോറം സംഘടിപ്പിച്ച സെമിനാർ സംസ്ഥാന പ്രസിഡന്റ് എം.ഖുത്തുബ് ഉദ്ഘാടനം ചെയ്തു. ഫോറം വൈസ് പ്രസിഡന്റ് അഡ്വ.മുബാറക്ക് റാവുത്തർ അദ്ധ്യക്ഷത വഹിച്ചു. വടശ്ശേരിക്കോണം പ്രസന്നൻ സന്ദേശം നൽകി. സിനിമാ താരം ഞെക്കാട് രാജ്, സാഹിത്യകാരൻ എം.ടി വിശ്വതിലകൻ, ചിത്രകാരൻ പ്രകാശ് ഞെക്കാട്, കവി പ്രസേന സിന്ധു, സംഘമിത്ര സംസ്ഥാന കൺവീനർ വള്ളക്കടവ് സുബൈർ, കൾച്ചറൽ ഫോറം ഓർഗനൈസിംഗ് സെക്രട്ടറി വർക്കല മോഹൻദാസ്, സെക്രട്ടറി മടവൂർ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
നാവായിക്കുളം ഹരിത കർമ്മ സേന അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സാബു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പൈവേലിക്കോണം ബിജു, പഞ്ചായത്ത് സെക്രട്ടറി വിക്രമൻ പിള്ള, തൊഴിലുറപ്പ് എ.ഇ രാഹുൽ, സി.ഡി.എസ് ചെയർപേഴ്സൺ നാൻസി, ഹരിത കർമ്മ സേന പ്രസിഡന്റ് സുദേവൻ, സെക്രട്ടറി ജിഷ, ഹരിതകർമ്മ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ഇരുപത്തിയെട്ടാംമൈൽ വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ വാർഡ് മെമ്പർ പൈവേലിക്കോണം ബിജു ദേശീയ പതാക ഉയർത്തി. കൺവീനർ അംബിക, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.
നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ എതുക്കാട്, തട്ടുപാലം എന്നിവിടങ്ങളിലെ അങ്കണവാടികളിൽ വാർഡ് മെമ്പർ നാവായിക്കുളം അശോകൻ ദേശീയ പതാക ഉയർത്തി.
ഡീസന്റ്മുക്ക് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കല്ലമ്പലം സി.ഐ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എസ്.നാസിം പതാകയുയർത്തി. ജനറൽസെക്രട്ടറി നജീമുദ്ദീൻപങ്കെടുത്തു.
പാവല്ല ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പാവല്ല അൽ ഉസ്താദ് സെയ്ത് മുഹമ്മദ് എം.എഫ്.ബി പതാക ഉയർത്തി. മതേതരത്വം ഉയർത്തിപ്പിടിക്കേണ്ട ആവശ്യകത പ്രസിഡന്റ് ജനാബ് അബ്ദുൽ വഹാബ്, സെക്രട്ടറി സൈഫുദ്ദീൻ, മജീദ് ഈരാണി, ഇമാം ജാബിർ മൗലവി എന്നിവർ സംസാരിച്ചു.
ഡീസന്റ്മുക്ക് കെ.സി.എം.എൽ.പി.എസിൽ ഹെഡ് മിസ്ട്രസ് ടി.വി ജയശ്രി ദേശീയ പതാകയുയർത്തി. പി.ടി.എ പ്രസിഡന്റ് വിജിൻ പങ്കെടുത്തു.
ഡീസന്റ്മുക്ക് ഇ.എം.എസ് ഗ്രന്ഥശാലയിൽ സെക്രട്ടറി നൗഷാദ് പതാകയുയർത്തി. പള്ളിപ്പുറം ഇക്ബാൽ പങ്കെടുത്തു.