വിതുര:ഛത്തീസ്ഗഢിലെ കുഴിബോംബ് സ്‌ഫോടനത്തിൽ വീരമൃത്യു വരിച്ച ധീരജവാൻ ചെറ്റച്ചൽ പൊട്ടൻചിറ സ്വദേശി ആർ.വിഷ്‌ണുവിന്റെ സ്‌മരണാർത്ഥം പൊട്ടൻചിറയിൽ ആരംഭിച്ച വായനശാലക്ക് വിതുര എം.ജി.എം സ്‌കൂൾ പുസ്‌തകങ്ങൾ കൈമാറി. വായനശാലാ ഭാരവാഹികളായ ശ്രീകുമാർ,രതീഷ് എന്നിവർ പുസ്‌തകങ്ങൾ ഏറ്റുവാങ്ങി. എം.ജി.എം സ്‌കൂൾ പ്രിൻസിപ്പൽ ദീപാ.സിനായർ,മാനേജർ അഡ്വ.എൽ.ബീന,ഫിസിക്കൽ ട്രെയിനർ ബിജു,അദ്ധ്യാപകരായ ലേഖാകുമാരി, ദീപാ.ബി.എസ്,ഹെഡ് ബോയ് ദേവദത്ത്,ഹെഡ്ഗേൾ ലയാവർഗീസ് എന്നിവർ നേതൃത്വം നൽകി.