പള്ളിക്കൽ: മടവൂർ പോരേടം അറുകാഞ്ഞിരം വയലിൽ മരമടിമത്സരം സംഘടിപ്പിച്ച് കേരള കാറ്റിൽ വെൽഫെയർ അസോസിയേഷൻ വാട്ട്സ്ആപ് കൂട്ടായ്മ. വയനാട്ടിലെ ദുരിതബാധിതർക്ക് ധനശേഖരണത്തിന്റെ ഭാഗമായിനടന്ന മത്സരത്തിൽ 22 ജോഡികൾ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ബിജുകുമാർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ മുൻ എം.എൽ.എ വർക്കല കഹാർ, മടവൂർ സർവീസ് കോഓപ്പറേറ്റിവ് സൊസൈറ്റി പ്രിസിഡന്റ് മുരളീധരൻനായർ, ബ്ലോക്ക് പഞ്ചായത്തംഗം അഫ്സൽ, വാർഡ് ജനപ്രതിനിധി ഇന്ദുരാജീവ്, കേരള കാറ്റിൽ വെൽഫെയർ അസോസിയേഷൻ ഭാരവാഹികളായ ധർമ്മപാലൻ, പള്ളിക്കൽ നിസാം, സജദ് പള്ളിക്കൽ തുടങ്ങിയവർ പങ്കെടുത്തു. സീനിയർ,ജൂനിയർ, സബ്ജൂനിയർ വിഭാഗങ്ങളിൽ നടന്ന മത്സരങ്ങളിൽ ആദിദേവ് പാലാഴി ചിറക്കര, അൽ റൗ നാക്ക് ഷാർജ, ആമി നടക്കൽ തുടങ്ങിയവർ വിജയികളായി.