നെയ്യാറ്റിൻകര: നെയ്യാറ്റിൻകര എസ്.എൻ.ഡി.പി യൂണിയൻ ഓഫീസിൽ ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് 20ന് രാവിലെ 8ന് ഗുരുപൂജ,പുഷ്പാഞ്ജലി എന്നിവ നടക്കും.യൂണിയൻ സെക്രട്ടറി ആവണി ശ്രീകണ്ഠൻ,പ്രസിഡന്റ് കെ.വി.സൂരജ്കുമാർ എന്നിവർ നേതൃത്വം നൽകും.അരുവിപ്പുറം എസ്.എ‌ൻ.ഡി.പി ശാഖയിൽ ജയന്തി സമ്മേളനം,അനുമോദനം,ഓണക്കിറ്ര് വിതരണം,ആദരിക്കൽ,വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം,പെൻഷൻ വിതരണം,ചികിത്സാസഹായ വിതരണം,കലാപരിപാടികൾ എന്നിവ നടക്കും.താലൂക്കിലെ മറ്റ് മുഴുവൻ ശാഖകളിലും ഗുരുപൂജയും ഗുരുപുഷ്പാഞ്ജലിയും,ഗുരുദേവ കൃതികളുടെ പാരായണവും നടക്കും.