വർക്കല: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് വർക്കല നഗരസഭാങ്കണത്തിൽ ചെയർമാൻ കെ.എം.ലാജി പതാക ഉയർത്തി. വർക്കല മിനിസിവിൽ സ്റ്റേഷനിൽ തഹസിൽദാർ അസീഫ് റെജു.എം.ഐ പതാക ഉയർത്തി. ഇടവ ഗ്രാമപഞ്ചായത്ത് സിവിൽസ്റ്റേഷനിൽ പ്രസിഡന്റ് എ. ബാലിക് പതാക ഉയർത്തി. വൈസ് പ്രസിഡന്റ് ശുഭ. ആർ. എസ്. കുമാർ, മെമ്പർമാരായ ഹർഷാദ് സാബു, ബിന്ദു. സി, പുത്‌ലിഭായ്, സജീന തുടങ്ങിയവർ പങ്കെടുത്തു. ഇടവ കുടുംബരോഗ്യ കേന്ദ്രത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എ. ബാലിക് പതാക ഉയർത്തി. വൈസ് പ്രസിഡന്റ് ശുഭ. ആർ.എസ്. കുമാർ, മെഡിക്കൽ ഓഫീസർ കാവേരി വർമ്മ, ഡോ. ഷാഹിം, ഡോ. അസ്‌ലം തുടങ്ങിയവർ പങ്കെടുത്തു. ഇടവ സർവീസ് സഹകരണ ബാങ്ക് പാറയിൽ ബ്രാഞ്ചിൽ ബാങ്ക് ഭരണാസമിതി വൈസ് പ്രസിഡന്റ് അഡ്വ. ബി. ശിവപ്രസാദ് പതാക ഉയർത്തി. മാന്തറ ചിറയിൽ എം.വി.എൽ.പി സ്കൂളിൽ ഹെഡ്മിസ്ട്രസ് ജി. സരിതയുടെയും അദ്ധ്യാപക പ്രതിനിധി വി. സരിതയുടെയും നേതൃത്വത്തിൽ ഘോഷയാത്ര സംഘടിപ്പിച്ചു. പഞ്ചായത്ത് സിവിൽ സ്റ്റേഷനിൽ എത്തിയ ഘോഷയാത്രയെ പ്രസിഡന്റ് എ. ബാലിക്കിന്റെയും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹർഷാദ് സാബുവിന്റെയും നേതൃത്വത്തിൽ സ്വീകരിച്ചു. വടശ്ശേരിക്കോണം ജുമാ-മസ്ജിദ് കമ്മിറ്റിയുടെയും ഹിദായത്തുൽ ഇസ്ലാം മദ്രസയുടെയും ആഭിമുഖ്യത്തിൽ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് എച്ച്.എം അബ്ദുൽ റഹീം ദേശീയ പതാക ഉയർത്തി. ചീഫ് ഇമാം നൗഫൽ ബാഖവി സ്വാതന്ത്ര്യദിന സന്ദേശം നൽകി. ജമാഅത്ത് കമ്മിറ്റി സെക്രട്ടറി എച്ച്.അഹമ്മദ് ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഇമാം ഹഫീസ് മന്നാനി, മുഅദ്ദിൻ തമീം വാഫി, ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ എ.ഷറഫുദ്ദീൻ, സലീം പിലിയം, ജോയിന്റ് സെക്രട്ടറി റ്റി.തൽഹത്ത്, ട്രഷറർ അഷറഫ് തെക്കേക്കാട്ടിൽ, ജമാഅത്ത് കമ്മിറ്റി അംഗങ്ങളായ നസീർ മലവിള, ഷിനാസ്.എസ്, ജഹാംഗീർ.എം, റഹീമുദ്ദീൻ പാലച്ചിറ എന്നിവർ സംസാരിച്ചു. അയിരൂർ എം.ജി.എം മോഡൽ സ്കൂളിൽ പ്രിൻസിപ്പൽ ഡോ. എസ്. പൂജ ദേശീയ പതാക ഉയർത്തി. സ്കൂൾ ട്രസ്റ്റ് സെക്രട്ടറി ഡോ. പി.കെ. സുകുമാരൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി. ഹരിദേവ് അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ സെക്രട്ടറി അനിഷ്കർ, വൈസ് പ്രിൻസിപ്പൽ മഞ്ജു ദീവാകരൻ, പിള്ളൈ പ്രീത, മോനി എയ്ഞ്ചൽ തുടങ്ങിയവർ സംസാരിച്ചു. പുത്തൻചന്ത ദേശാഭിവർദ്ധിനി ഗ്രന്ഥശാല ആൻഡ് വായനശാലയിൽ പ്രസിഡന്റ് ഷിബു പതാക ഉയർത്തി. ഇടവ ജംഗ്ഷനിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജെസീഫ്, ശ്രീയേറ്റിൽ മുൻ ഇടവഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റഷീദ ബീവി, കാപ്പിൽ ജംഗ്ഷനിൽ പഞ്ചായത്തംഗം പുത്‌ലിബായി, മാന്തറയിൽ പഞ്ചായത്തംഗം സജീന, തുഷാരമുക്കിൽ മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇടവ റഹ്മാൻ, അഞ്ച് മുക്കിൽ മുൻ ഇടവഗ്രാമ പഞ്ചായത്തംഗം എം.ആർ. നൗഷാദ്, പ്രസ് മുക്കിൽ കമറുദീൻ, പുന്നകുളത്ത് അൻസാരി എന്നിവർ പതാക ഉയർത്തി. നടയറ ഓട്ടോ സ്റ്റാൻഡിന് മുന്നിൽ ഐ.എൻ.ടി.യു.സി നടയറ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ പതാക ഉയർത്തലും മിട്ടായി വിതരണവും നടത്തി . യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ് അക്ബർഷാ വർക്കല പതാക ഉയർത്തി.
ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ
വർക്കല: ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ ദേശീയ പതാക ഉയർത്തി. ആർ.എം.ഒ ഡോ.കെ. ജോഷിയുടെ അദ്ധ്യക്ഷതയിൽ ശ്രീനാരായണ സെൻട്രൽ സ്കൂളിലെ എൻ.സി.സി ഫസ്റ്റ് കേരളാ ബറ്റാലിയൻ വിദ്യാർത്ഥികളും സെക്യൂരിറ്റി ഗാർഡ്സ് ടീമും സ്വാതന്ത്ര്യ ദിന പരേഡ് നടത്തി. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ എസ്. ഷാജി, സ്കൂൾ ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ ജ്യോതി ജോസഫ്, ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് ജ്യോതി ലക്ഷ്മി, പ്രസന്നൻ ലക്ഷ്മണൻ, എന്നിവർ പങ്കെടുത്തു.