കല്ലമ്പലം: നാവായിക്കുളത്ത് യുവതിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗത്തെ പ്രതിരോധിക്കാൻ വിവിധ കർമ്മ പരിപാടികളുമായി നാവായിക്കുളം ഗ്രാമപഞ്ചായത്ത്. കഴിഞ്ഞ ദിവസം പഞ്ചായത്തിൽ നടന്ന യോഗത്തിലാണ് രോഗപ്രതിരോധ നടപടികൾ ഊജ്ജിതമാക്കാൻ തീരുമാനമായത്. രോഗബാധിത വാർഡിലും സമീപ വാർഡുകളിലും 28വരെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പനി നിരീക്ഷണം, പൊതുജനങ്ങളിൽ രോഗപ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി മൈക്ക് അനൗൺസ്‌മെന്റ്,വീടുകൾ കേന്ദ്രീകരിച്ച് ലഘുലേഖ വിതരണം,വാർഡുതല ക്യാമ്പയിൻ,സ്കൂളുകളിൽ ബോധവത്കരണ ക്ലാസുകൾ തുടങ്ങിയവ നടത്തും പഞ്ചായത്തിലെ മുഴുവൻ കുളങ്ങളും തോടുകളും ശുചീകരിക്കും. പൊതുജലാശയങ്ങൾ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങളെ സംബന്ധിച്ചുള്ള ബോർഡുകൾ സ്ഥാപിക്കും.ജനങ്ങൾക്ക് ബോധവത്കരണം നൽകുമെന്നും പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.സുരേഷ് കുമാർ അറിയിച്ചു.