ജീവിതത്തിൽ എന്തു സംഭവിച്ചാലും താൻ കൂൾ ആയിരിക്കുമെന്ന് തെളിയിച്ച് തെന്നിന്ത്യൻ സുന്ദരി സാമന്ത. അടിക്കുറിപ്പുകൾ ഒന്നുമില്ലാതെ സാമന്ത പങ്കുവച്ച ചിത്രമാണ് ശ്രദ്ധ നേടുന്നത്. 'നൗ വീ ആർ ഫ്രീ എന്ന ഗാനം ചിത്രത്തിനൊപ്പം താരം ഉപയോഗിച്ചിരിക്കുന്നു. തവിട്ട് നിറത്തിലെ സ്വെറ്റ് ഷർട്ടിനൊപ്പം സൺഗ്ളാസും മോതിരവും ധരിച്ചിട്ടുണ്ട്. ശാന്തിയുടെയും സമാധാനത്തിന്റെയും മ്യൂസിയം എന്നാണ് സാമന്ത ധരിച്ച സ്വെറ്റ് ഷർട്ടിൽ പ്രിന്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ സാമന്ത വിരലുകളിലൊന്ന് നെറ്റിയോട് ചേർത്ത് വച്ചിരിക്കുന്നത് വിവാദങ്ങൾക്കുള്ള മറുപടി എന്നാണ് ആരാധകർ പറയുന്നത്.
ഇതാണ് ക്ളാസ് മറുപടി എന്ന് കമന്റുണ്ട്. നാഗചൈതന്യയുടെയും ശോഭിത ധുലിപാലയുടെയും വിവാഹ നിശ്ചയത്തിന് പിന്നാലെ ഏറെ ചർച്ചചെയ്യപ്പെട്ട പേരാണ് നടന്റെ മുൻ ഭാര്യയായ സാമന്തയുടേത്.നാഗചൈതന്യയ്ക്കും ശോഭിതയ്ക്കുമെതിരെ സാമന്തയുടെ ആരാധകർ രൂക്ഷമായ സൈബർ ആക്രമണം നടത്തിയിരുന്നു.