ddd

തിരുവനന്തപുരം: ട്രിവാൻഡ്രം ഹോസ്റ്റ് ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ കാഴ്ചപരിമിതിയുള്ള കുട്ടികൾ പഠിക്കുന്ന വഴുതക്കാട് ഗവൺമെന്റ് സ്കൂൾ ഫോർ വിശ്വലി ഇമ്പയർഡിൽ സ്വാതന്ത്ര്യ ദിനമാഘോഷിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ലീന പതാക ഉയർത്തി.ഹോസ്റ്റ് ക്ലബ്‌ പ്രസിഡന്റ് രജനി വിജയകുമാർ കുട്ടികൾക്ക് പരിസര ശുചീകരണത്തിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരണ ക്ലാസെടുത്തു.കുട്ടികൾ പരിസരശുദ്ധിയെക്കുറിച്ചുള്ള പ്രതിജ്ഞ ചൊല്ലി.ക്ലബ്‌ അംഗങ്ങൾ കുട്ടികൾക്കും മാതാപിതാകൾക്കും അദ്ധ്യാപകർക്കും പ്രഭാത ഭക്ഷണം ഒരുക്കി.ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ മുൻ മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൺ കെ.സുരേഷ്,ഡിസ്ട്രിക്ട് ചീഫ് സെക്രട്ടറി നീന സുരേഷ്,ഡോ.കെ.മാർത്താണ്ഠൻ,എം.തിരുചിറ്റംബലം തുടങ്ങിയവർ പങ്കെടുത്തു.