photo

നെയ്യാറ്റിൻകര: ലഹരിമരുന്നു ഉപയോഗിച്ച ശേഷം ഓട്ടോറിക്ഷ തടഞ്ഞുനിർത്തി വീട്ടമ്മയേയും കുടുംബത്തെയും ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ.

കൊല്ലയിൽ നടൂർ കൊല്ല അമരവിള ചെമ്മണ്ണുവിള ഈഴംവിള രജിൻ ഭവനിൽ ഷെറിൻ (24),​ കൊല്ലയിൽ നടുർക്കൊല്ല അമരവിള ചെക്ക് പോസ്റ്റിന് സമീപം ചെമ്മണ്ണ് മേലെ മഞ്ചാംകുഴി എൻ.എം സി 28/658 നമ്പർ വീട്ടിൽ കുട്ടൻ എന്ന ശരത് (29) എന്നിവരെയാണ് നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ച അമരവിളചെക്ക് പോസ്റ്റിന് സമീപത്തായിരുന്നു സംഭവം. പ്രതികളിൽ ഒരാളെ പെരുമ്പഴുതൂർ നിന്നും മറ്റൊളെ മാരായമുട്ടത്തു നിന്നുമാണ് പിടികൂടിയത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണിവരെന്ന് നെയ്യാറ്റിൻകര ഡിവൈ.എസ്.പി എസ്.ഷാജി പറഞ്ഞു. നെയ്യാറ്റിൻകര സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.ബി.പ്രവീൺ,​ സബ് ഇൻസ്‌പെക്ടർ എസ്.വി.ആശിഷ്,​ കെ.സാജൻ,​ ഗ്രേഡ് പൊലീസ് സബ് ഇൻസ്‌പെക്ടർ ജസ്റ്റിൻ രാജ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അരുൺകുമാർ, ലെനിൻ, ഷാഡോ ടീം അംഗം പ്രേമൻ എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. നെയ്യാറ്റിൻകര ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.