70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടനായി ഋഷഭ് ഷെട്ടി. കന്നട ചിത്രം കാന്താരയിലെ അഭിനയത്തിനാണ് അംഗീകാരം. മികച്ച നടിക്കുള്ള പുരസ്കാരം നിത്യ മേനനും (തിരിച്ചിത്രമ്പലം) മാനസി രേഖും (കച്ച് എക്സ്പ്രസ്) പങ്കിട്ടു. നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ മികച്ച സംവിധായികയായി മലയാളിയായ മിറിയം ചാണ്ടി മേനാച്ചേരിയെ തിരഞ്ഞെടുത്തു. ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടം ആണ് മികച്ച ചിത്രം. മികച്ച തിരക്കഥ പുരസ്കാരവും ആട്ടം സ്വന്തമാക്കി. മികച്ച എഡിറ്റർ മഹേഷ് ഭുവനാന്ദ് ( ആട്ടം) സൗദി വെള്ളക്ക ആണ് മികച്ച മലയാള ചിത്രം. കെ.ജി.എഫ് ആണ് മികച്ച കന്നട ചിത്രം. ബാലതാരത്തിനുള്ള പുരസ്കാരം മാളികപ്പുറം ഫെയിം ശ്രീപദ് നേടി. കാന്താരയാണ് മികച്ച ജനപ്രിയ ചിത്രം. മികച്ച സംവിധായകൻ സൂരജ് ബാർജാത്യം ആണ്. രവി വർമ്മൻ ആണ് ഛായാഗ്രഹകൻ, മഹേഷ് ഭുവനന്ദ് എഡിറ്റർ. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം എ.ആർ. റഹ്മാൻ സ്വന്തമാക്കി. മികച്ച ഗായികയായി ബോംബേ ജയശ്രീയും ഗായകനായി അർജിത് സിംഗും തിരഞ്ഞെടുക്കപ്പെട്ടു. സംഗീത സംവിധാനത്തിന് സഞ്ജയ് സലിൽ ചൗധരിക്ക് പ്രത്യേക ജൂറി പരാമർശം (ചിത്രം കാഥികൻ) സംഘട്ടനത്തിന് അൻപറിവ് ( കെ. ജി. എഫ് ചാപ്ടർ 2) സഹോദരന്മാർ പുരസ്കാരം സ്വന്തമാക്കി. മൂന്നു പുരസ്കാരങ്ങൾ സ്വന്തമാക്കി ആട്ടം മലയാളത്തിന് അഭിമാനം പകർന്നു.