തിരുവനന്തപുരം: ടി.കെ.എം എൻജിനിയറിംഗ് കോളേജിലെ 33-ാമത് പൂർവവിദ്യാർത്ഥി സംഗമം പി.എം.ജിയിലുള്ള ഹോട്ടൽ പ്രശാന്തിൽ നടന്നു. ആദ്യ ബാച്ച് വിദ്യാർത്ഥിയും കോളേജ് മുൻ പ്രിൻസിപ്പലുമായ പ്രൊഫ.എൻ.ഹരിഹര സുബ്രഹ്മണി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രസിഡന്റ് ആർ.രാമവർമ്മ അദ്ധ്യക്ഷനായി. മുതിർന്ന അംഗങ്ങളെയും എൻജിനിയറിംഗ് പഠനം പൂർത്തിയാക്കി 50 വർഷം തികഞ്ഞവരെയും ഗുരുവന്ദനത്തിന്റെ ഭാഗമായി എൻജിനിയറിംഗ് കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫസർ ആർ. രാജനെയും ആദരിച്ചു. മുൻ പ്രിൻസിപ്പൽ പി.ഒ.ജെ.ലബ്ബ, മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ ശ്രീകല, വി.വിമൽപ്രകാശ്, എസ്.വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു.