കിളിമാനൂർ: വിദ്യാ അക്കാഡമി ഒഫ് സയൻസ് ആൻഡ് ടെക്നോളജി ടെക്നിക്കൽ ക്യാമ്പസിൽ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ.ടി.മാധവരാജ് രവികുമാർ പതാകയുയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സജീർ,വോളന്റിയർ സെക്രട്ടറിമാരായ അഭിറാം,ഗായത്രി എന്നിവർ സംസാരിച്ചു.തുടർന്ന് വോളന്റിയേഴ്‌സ് വയനാട്ടിലെ ദുരിതബാധിതർക്കായി വീടുകൾ നിർമ്മിക്കാൻ ഫണ്ട് സമാഹരിക്കുന്നതിന്റെ ഭാഗമായി സ്ക്രാപ്പ് ചലഞ്ചിൽ പങ്കെടുത്തു.150ലധികം വീടുകൾ നിർമ്മിക്കാൻ ലക്ഷ്യമിടുന്ന എൻ.എസ്.എസ് കേരളയുടെ വലിയ പദ്ധതിയുടെ ഭാഗമാണ് ഈ പ്രോജക്ട്.