തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും ഭാവിപരിപാടികളും വിശദീകരിക്കാൻ യു.ഡി.എഫ് സംസ്ഥാന ഏകോപന സമിതി യോഗം 19ന് ചേരും. രാവിലെ 10ന് എറണാകുളം കളമശേരി ചാക്കോളാസ് പവിലിയൻ കൺവെൻഷൻ സെന്ററിലെ യോഗത്തിൽ
പ്രതിപക്ഷനേതാവ് വി.ഡി സതീശൻ അദ്ധ്യക്ഷത വഹിക്കും. യു.ഡി.എഫ് ജില്ലാ ചെയർമാൻമാരും കൺവീനർമാരും ക്ഷണിതാക്കളായ പരിപാടിയിൽ പങ്കെടുക്കുമെന്ന് കൺവീനർ എം.എം ഹസൻ അറിയിച്ചു.