r

തിരുവനന്തപുരം: കേരളത്തിലെ ഗവ.മെഡിക്കൽ കോളേജുകളിലെ ആദ്യ വനിതാ ഓർത്തോപീഡിക് സർജൻ കുമാരപുരം പൂന്തിറോഡ് രേണുശ്രീയിൽ ഡോ.ബി.രേണുക മോഹൻ കുമാർ (70) നിര്യാതയായി.കൊല്ലം തട്ടാമല അനിതാ മന്ദിരത്തിൽ കുടുംബാംഗമാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഓർത്തോപീഡിക്സ് വിഭാഗം പ്രൊഫസറായിരുന്നു. കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളേജുകളിലും പ്രവർത്തിച്ചു.വിരമിച്ചശേഷം വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിൽ ഓർത്തൊവിഭാഗം പ്രൊഫസറായി സേവനം അനുഷ്ടിച്ചു. ഭർത്താവ്: ഡോ.എസ്.മോഹൻ കുമാർ (റിട്ട.സിവിൽ സർജൻ അനസ്‌തേഷ്യോളജിസ്റ്റ്,ഗവ.ഹോസ്പിറ്റൽ പേരൂർക്കട). മക്കൾ: ഡോ.ഭാവന മോഹൻ (അസി.പ്രൊഫസർ,തിരുവനന്തപുരം മെഡിക്കൽ കോളേജ്), ഭരത് മോഹൻ (എൻജിനീയർ,ഹൈദരാബാദ്). മരുമക്കൾ: അഭിലാഷ് ഹരിദാസ് (ബിസിനസ്),ആർച്ച എം.ആർ.(എൻജിനീയർ,ഹൈദരാബാദ്).സഞ്ചയനം : തിങ്കളാഴ്ച രാവിലെ 7.30ന്.