കിളിമാനൂർ: നഗരൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷവും എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ മണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് രാജീവ് ഗാന്ധി മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡ് വിതരണവും സംഘടിപ്പിച്ചു. നഗരൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.എം.ആർ.ഫസിലുദ്ദീന്റെ അദ്ധ്യക്ഷതയിൽ രാജീവ് ഗാന്ധി ഭവനിൽ നടന്ന പരിപാടി അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് 'രാജീവം2024' അവാർഡ് വിതരണം ചെയ്തു. ഡി.സി.സി സെക്രട്ടറി ഷിഹാബുദീൻ,ഡി.സി.സി മെമ്പർമാരായ ബി.രത്നാകരപിള്ള,ജി.ഹരികൃഷ്ണൻ നായർ,ജി.സുദർശനൻ,പ്രകീർത്ത് കുമാർ,ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ശ്രീകുമാർ,മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ദീപ എന്നിവർ സംസാരിച്ചു. മണ്ഡലം ട്രഷറർ ബാബുദാസ് സ്വാഗതവും മണ്ഡലം സെക്രട്ടറി അനീഷ് ഭാസി നന്ദിയും പറഞ്ഞു.