നെടുമങ്ങാട്: വയനാട് പുനരധിവാസ പ്രവത്തനങ്ങൾക്ക് സൈക്കിൾ വാങ്ങുന്നതിനായി കുടുക്കയിൽ സ്വരൂപിച്ച 2,047 രൂപ നൽകി ഏഴാം ക്ലാസുകാരി ഹിന ഷിബുവും സാമ്പ്രാണിക്കൊടി യാത്രയ്ക്കായി കുടുക്കയിൽ സ്വരൂപിച്ച 1,443 രൂപ നൽകി മൂന്നാം ക്ലാസുകാരി നക്ഷത്ര എസ്.ആറും മാതൃകയായി.നാലാഞ്ചിറ സെന്റ് ഗൊരേത്തീസ് സ്കൂളിലെ വിദ്യാർത്ഥികളാണ്.നഗരസഭ മുൻ ചെയർമാനും സി.പി.എം പൂവത്തൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ ആർ.മധു തുക ഏറ്റുവാങ്ങി മുഖ്യമന്ത്രിയുടെ ദിരിതാശ്വാസ നിധിയിലേക്ക് കൈമാറി.ബ്രാഞ്ച് സെക്രട്ടറി എസ്.രാജേന്ദ്രൻ, പി.വിജയകുമാർ,അമൽ രാജേന്ദ്രൻ,എസ്.സുനിൽകുമാർ,എം.മഹേഷ് തുടങ്ങിയവർ പങ്കെടുത്തു.