തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ പ്രീ ഓൺഡ് കാർ ഷോറൂം ആയ റോയൽ ഡ്രൈവിന്റെ നേതൃത്വത്തിൽ ഡ്രോയിംഗ് മത്സരം നടത്തി. ഒന്നാം സമ്മാനമായ ഗിയർ സൈക്കിൾ സെന്റ് തോമസ് സെൻട്രൽ സ്കൂളിലെ ഷിക്‌സ് മുകിൽ നേടി. രണ്ടാം സമ്മാനമായ 10,​000 രൂപയുടെ ഗിഫ്ട് വൗച്ചർ ജ്യോതിനിലയം സെൻട്രൽ സ്‌കൂളിലെ ബി.വൈ.ഈവിനും മൂന്നാം സമ്മാനമായ 5000 രൂപയുടെ ഗിഫ്‌ട് വൗച്ചർ സെന്റ് തോമസ് സെൻട്രൽ സ്‌കൂളിലെ പൃഥ്വി സേതുനാഥും അർഹനായി. നടൻ അരുൺകുമാറും റോയൽ ഡ്രൈവ് ചെയർമാൻ & മാനേജിംഗ് ഡയറക്ടർ മുജീബ് റഹ്മാനും ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. എ.കെ.അജയകുമാർ,​ രാജൻ അനന്തപുരി,​ നയന എന്നിവരായിരുന്നു വിധികർത്താക്കൾ. ജില്ലയിലെ പ്രമുഖ ഇരുപത് സ്‌കൂളുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 100 കുട്ടികളാണ് ഫൈനലിൽ മത്സരിച്ചത്.