കിളിമാനൂർ: പോങ്ങനാട് ഗവ.ഹൈസ്കൂളിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്നു.വിദ്യാർത്ഥികൾ പ്രതിനിധികളെ ഇലക്ട്രോണിക് വോട്ടിംഗ് രീതിയിൽ തിരഞ്ഞെടുത്തു.തിരിച്ചറിയൽ രേഖ പോളിംഗ് ഉദ്യോഗസ്ഥർക്ക് മുമ്പാകെ സമർപ്പിച്ച് മഷി പുരണ്ട വിരലുമായി സമ്മതിദാനാവകാശം വിനിയോഗിച്ചു.വിദ്യാർത്ഥികൾ നിയന്ത്രിച്ച പിങ്ക് ബൂത്തും സജ്ജീകരിച്ചിരുന്നു.കന്നി വോട്ടർമാർക്ക് പ്രത്യേക നിർദ്ദേശങ്ങളും പരിശീലനവും നൽകിയിരുന്നു.