വെള്ളറട: കരിക്കാമൻകോട് മാരായത്ത് ശ്രീകണ്ഠൻ ശാസ്താ ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് പണം കവർന്നു. വ്യാഴാഴ്ച പുലർച്ചെയാണ് നാല് കാണിക്കവഞ്ചികളിലെ പണം കവർന്നത്. അടുത്തത് കുത്തിത്തുറക്കാൻ ശ്രമിക്കുന്നതിനിടെ സമീപത്തെ റബ്ബർ പുരയിടത്തിൽ ടാപ്പിംഗിനെത്തിയ തൊഴിലാളി കണ്ടതോടെ മോഷ്ടാക്കൾ ഓടിരക്ഷപ്പെടുകയായിരുന്നു. ക്ഷേത്ര ഭാരവഹികളെത്തിയാണ് പണം കവർന്നതായി സ്ഥിരീകരിച്ചത്. പരാതി നൽകിയതിനെ തുടർന്ന് വെള്ളറട പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.