തോന്നയ്ക്കൽ: ബ്ലൂ മൗണ്ട് പബ്ലിക് സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷവും ആർട്സ് ഫെസ്റ്റ് ധ്വനി 2കെ24ഉം നടന്നു. 2 കേരള ബറ്റാലിയൻ എൻ.സി.സി കമാൻഡിംഗ് ഓഫീസർ കേണൽ ജയശങ്കർ ചൗദരി സേന മെഡൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഫൗണ്ടർ ആൻഡ് ചെയർമാൻ അഡ്വ.കെ.വിജയൻ അദ്ധ്യക്ഷപ്രസംഗം നടത്തി.തുടർന്ന് സ്കൂൾ മാനേജിംഗ് ട്രസ്റ്റി ഡോ.അനന്ദു വിജയൻ,നാഷണൽ ജൂഡോ റെഫറി ജയശ്രീ,സ്കൂൾ പി.ടി.എ പ്രസിഡന്റ് അനിൽകുമാർ,പി.ടി.എ വൈസ് പ്രസിഡന്റ് സിമി സുരേഷ്,പ്രിൻസിപ്പൽ ഡെൽസി ജോസഫ്,വൈസ് പ്രിൻസിപ്പൽ ഷെറിൻ സാഹിനി തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് വിദ്യാർത്ഥികളുടെ കലാമത്സരങ്ങൾ നടന്നു.