swami-visalananda

വർക്കല: കവയിത്രി സുഗതകുമാരി ടീച്ചറിന്റെ നവതിയാഘോഷത്തിന്റെ ഭാഗമായുള്ള സുഗതസൂക്ഷ്മ വനം പദ്ധതി നവതിയാഘോഷ സമതിക്കൊപ്പം പൂമര തണൽ പ്രകൃതി കുടുംബം ശിവഗിരി എച്ച്.എസ്.എസിൽ നടന്നു.സുനിൽ സുരേന്ദ്രനിൽ നിന്ന് ആര്യവേപ്പിൻ തൈ ഏറ്റുവാങ്ങി സ്കൂൾ മാനേജർ സ്വാമി വിശാലാനന്ദ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് എസ്.സിനിമോൾ അദ്ധ്യക്ഷത വഹിച്ചു.സുഗതകുമാരി ടീച്ചറിന്റെ ഒരുതൈ നടാം എന്ന കവിത മലയാളം അദ്ധ്യാപിക എൻ.എസ്.അരുവി കുട്ടികൾക്ക് ചൊല്ലി കൊടുത്തു.അദ്ധ്യാപകരായ അനീഷ്.എം.കെ,​റ്റിജിൻ,​ വിദ്യാർത്ഥി പ്രതിനിധികളായ വൈശാഖ്,​ആദിത്യ,​സിയാമുഹസ്,​സുഷിത പൂമരത്തണൽ തുടങ്ങിയവർ പങ്കെടുത്തു. രക്തചന്ദനം,ആര്യവേപ്പ്,അശോകം,നെല്ലി,നിർമരുത്,ഉങ്ങ്,മന്ദാരം,കറ്റാർവാഴ എന്നീ ഔഷധവൃക്ഷത്തൈകളാണ് പദ്ധതി പ്രകാരം നടുന്നത്.