ചിറയിൻകീഴ്: 170ാംമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരിയിൽ ഉയർത്താനുള്ള പതാകയും കൊടിക്കയറും വഹിച്ച് മുരുക്കുംപുഴ ശ്രീകാളകണ്ഠേശ്വരം ക്ഷേത്രത്തിൽ നിന്ന് പുറപ്പെടുന്ന രഥഘോഷയാത്രയ്‌ക്ക് നാളെ രാവിലെ 8ന് ശാർക്കര ശ്രീനാരായണഗുരു ക്ഷേത്ര മണ്ഡപത്തിൽ ഭക്തിനിർഭരമായ സ്വീകരണം നൽകും.

എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ,ശാർക്കര ഗുരുക്ഷേത്ര സമിതി,ശിവഗിരി തീർത്ഥാടന ചിറയിൻകീഴ് പഞ്ചായത്ത് കമ്മിറ്റി എന്നിവ സംയുക്തമായി ശാർക്കര ക്ഷേത്ര നഗരിയിൽ രഥയാത്രയെ സ്വീകരിക്കും. എസ്.എൻ.ജി ട്രസ്റ്റ് പ്രസിഡന്റ് ഡോ.ബി.സീരപാണി നേതൃത്വം നൽകും. തുടർന്ന് സമൂഹപ്രാർത്ഥനയും മഹാ ഗുരുപൂജയും. രഥയാത്രയിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കും ഗുരുമണ്ഡപത്തിൽ പ്രഭാത ഭക്ഷണമുണ്ടാകും. രഥയാത്രയ്ക്ക് സ്വീകരണം നൽകേണ്ട സംഘടനാ പ്രതിനിധികളും വിശ്വാസികളും രാവിലെ 8.30ന് മുമ്പായി ശാർക്കര ക്ഷേത്രപറമ്പിൽ എത്തിച്ചേരണമെന്ന് ട്രസ്റ്റ് സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി അറിയിച്ചു. ഫോൺ: 9447044220.