കഴക്കൂട്ടം: പോത്തൻകോട് ലക്ഷ്മി വിലാസം ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആദർശിനും സഹോദരി കണിയാപുരം ഗവൺമെന്റ് യു.പി.എസ് മൂന്നാം ക്ലാസ് വിദ്യാർത്ഥി ജാനകിക്കും അടച്ചുറപ്പുള്ള വീടായി. കലാനികേതൻ സാംസ്‌കാരിക സമിതിയും കെ.പി.ആർ.എയുടെയും സംയുക്താഭിമുഖ്യത്തിൽ ഒപ്പമുണ്ട് കൂടൊരുക്കാൻ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ആറാമത്തെ വീടാണ് ഇവർക്ക് നൽകിയത്. ഇവരുടെ അച്ഛനും അമ്മയും നേരത്തെ മരിച്ചു.
കരിച്ചാറയ്ക്കടുത്ത് മൂന്ന് സെന്റ് ഭൂമി വാങ്ങി വീട് നിർമ്മിച്ചത്. ഉമ്മൻചാണ്ടിയുടെ പേരിൽ നിർമ്മിച്ച് കൊടുക്കുന്ന രണ്ടാമത്തെ ഉമ്മൻചാണ്ടി ഭവനത്തിന്റെ താക്കോൽദാനം യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സനാണ് നിർവഹിച്ചത്. ഭൂമിയുടെ പ്രമാണം ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ കൈമാറി. ഐ.പി.എസ് ലഭിച്ച മുഹമ്മദ് ഷാഫിയെ ചടങ്ങിൽ അനുമോദിച്ചു. ചടങ്ങിൽ കെ.പി.ആർ.എ, കലാനികേതൻ ചെയർമാൻ എം.എ.എത്തീഫ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ശ്രീചന്ദ്.എസ് സ്വാഗതം പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരായ പ്രശാന്തൻ കാണി,കെ.മുഹമ്മദ് ഷാഫി, പഞ്ചായത്തംഗം ബി.സി.അജയരാജ്, എൽ.വി.എച്ച്.എസ് പി.ടി.എ പ്രസിഡന്റ് ഉറൂബ്, കണിയാപുരം യു.പി സ്‌കൂൾ പ്രിൻസിപ്പൽ ഷാജഹാൻ,കലാനികേതൻ സെക്രട്ടറി ടി.നാസർ,ഇളമ്പ ഉണ്ണിക്കൃഷ്ണൻ,നാദിർഷാ,എം.എച്ച്.ഇമാമുദ്ദീൻ, സഞ്ജു,നേമം അഷ്‌കർ തുടങ്ങിയവർ സംസാരിച്ചു.