ശിവഗിരി: ഗുരുധർമ്മ പ്രചാരണസഭയുടെ 2000 ൽപ്പരം യൂണിറ്റുകളിലും ശിവഗിരി മഠത്തിന്റെ കേരള, കർണാടക, തമിഴ്നാട് ശാഖകളിലും ശ്രീനാരായണമാസാചരണ ഭാഗമായി ഇന്നു മുതൽ ധർമ്മചര്യാ യജ്ഞം സംഘടിപ്പിക്കും. ധർമ്മചര്യായജ്ഞം കന്നി 9ന് ബോധാനന്ദ സ്വാമിയുടെ സമാധി ദിനം വരെ തുടരും.
രാവിലെ 6 മുതൽ 6.30വരെയാണ് തിരുഅവതാര മുഹൂർത്ത പ്രാർത്ഥന. ഭവനങ്ങളിൽ പ്രാർത്ഥനായോഗം, ഗൃഹസന്ദർശന സന്ദേശ പ്രചാരണം എന്നിവയാണ് മറ്റു മുഖ്യപരിപാടികൾ.
ശ്രീനാരായണ മാസാചരണത്തിന്റെയും ധർമ്മചര്യായജ്ഞത്തിന്റേയും ഭാഗമായി മലനാട് എസ്.എൻ.ഡി.പി. യൂണിയനിൽപ്പെട്ട 4998-ാം നമ്പർ ശാഖായോഗത്തിന്റെ നേതൃത്വത്തിൽ ശിവഗിരി മഹാസമായിൽ നിന്നും ദീപശിഖാപ്രയാണം ആരംഭിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയിൽ നിന്നും ദിവ്യജ്യോതി ശാഖാ പ്രസിഡന്റ് പ്രവീൺ വട്ടമല, കമ്മിറ്റി അംഗങ്ങളായ പി.ജി. സോജൻ, അനീഷ് നിരപ്പേൽ, ബിജു കുന്നനോളി, കൺവീനർ സോമൻ വാകവേലി എന്നിവർ ചേർന്ന് സ്വീകരിച്ചു. കൊട്ടാരക്കര, അടൂർ, മുണ്ടക്കയം, കുട്ടിക്കാനം എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ഇന്നലെ രാത്രി കട്ടപ്പന ഗുരുദേവ കീർത്തി സ്തംഭത്തിൽ എത്തിച്ചു. ഇന്ന് മുതൽ അംഗ വീടുകളിൽ ജ്യോതിസിന് വരവേല്‍പ്പും പ്രാർത്ഥനയും നടത്തും.