hi

വെഞ്ഞാറമൂട്: കാരേറ്റ് നെടുങ്ങോട് ആൾമറയില്ലാത്ത കിണറ്റിൽ വീണ പശുവിനെ അഗ്നിരക്ഷാ സേന രക്ഷപ്പടുത്തി. നെടുങ്ങോട് രേവതിയിൽ ശശികുമാറിന്റെ പശുവാണ് കിണറ്റിൽ വീണത്. അടുത്ത പുരയിയിടത്തിൽ കെട്ടിയിരുന്ന പശുവിന്റെ കയർ അഴിഞ്ഞ് മേഞ്ഞ് നടക്കുന്നതിനിടയിൽ കിണറ്റിൽ വീഴുകയായിരുന്നു. തുടർന്ന് വെഞ്ഞാറമൂട് അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയും അവർ സ്ഥലത്തെത്തുകയും സീനിയർ ഫയർ ആൻഡ് റസ്‌ക്യു ഓഫീസർ ഗിരീഷ് കുമാർ കിണിറ്റിലിറങ്ങി കരയികരയിൽ നിന്നിരുന്ന മറ്റ് ഉദ്യാഗസ്ഥരുടെയും നാട്ടുകാരുടെയും സഹായത്തോടേ പശുവിനെ കരയ്‌ക്കെടുക്കുകയുമായിരുന്നു.