തിരുവനന്തപുരം : കൊൽക്കത്തയിലെ ആർ.ജി.കർ മെഡിക്കൽ കോളേജിലെ വനിതാഡോക്ടർ ക്രൂരമായി കൊല ചെയ്തതിൽ പ്രതിക്ഷേധിച്ച് ഐ.എം.എ രാജ്യവ്യാപകമായി പ്രഖ്യാപിച്ച മെഡിക്കൽ സമരത്തിന്റെ ഭാഗമായി മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുമ്പിൽ ഡോക്ടർമാരുടെ സംഘടനകൾ പ്രതിഷേധ ധർണ നടത്തും.രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ധർണ ഐ.എം.എ സംസ്ഥാന പ്രസിഡന്റ്‌ ഡോ. ജോസഫ് ബെനവൻ ഉദ്ഘാടനം ചെയ്യും.