തിരുവനന്തപുരം:വിവിധ ആവശ്യങ്ങളുന്നയിച്ച് കനറാ ബാങ്ക് സ്റ്റാഫ് യൂണിയൻ (ബെഫി) കനറാ ബാങ്ക് സർക്കിൾ ഓഫീസിന് മുന്നിൽ നടത്തിയ ഏകദിന ധർണ വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു.കനറാ ബാങ്ക് സ്റ്റാഫ് യൂണിയൻ അഖിലേന്ത്യാ സെക്രട്ടറി കെ.ദീപക്ക് സമര കാരണങ്ങൾ വിശദീകരിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് മഹേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി കെ.ഹരികുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.ജി.സുനിൽ കുമാർ നന്ദിയും പറഞ്ഞു.വിവിധ സംഘടനാ നേതാക്കളായ ബിജുരാജ്,എസ്.അശോക് കുമാർ,ടി.ആർ.രമേശ്,അമൽ ദാസ് ക്രിസ്റ്റഫർ,പി.വി.ജോസ്,തുഷാര.എസ്.നായർ,എ.എസ്.അജിത്ത്,എസ്.ശ്രീകുമാർ,എസ്.സജീവ് കുമാർ,എൻ.നിഷാന്ത് എന്നിവർ സംസാരിച്ചു.