തിരുവനന്തപുരം: പശ്ചാത്തലത്തിൽ സംഗീതവും കഥ പറച്ചിലും മുന്നേറിയപ്പോൾ ക്യാൻവാസിൽ വിരിഞ്ഞത് ഗൗതം ബുദ്ധന്റെ ഭാര്യ യശോദയുടെ അധികം ആരും അറിയപ്പെടാത്ത ചിത്രം. ഇന്നലെ പാലിയം ഇന്ത്യയുടെ ആഭിമുഖ്യത്തിൽ തൈക്കാട് ഗണേശത്തിൽ നടന്ന ദോ നയിനാ ഏക് കഹാനി എന്ന പരിപാടിയിൽ ആയിരുന്നു കാണികൾക്ക് പുത്തൻ അനുഭവം സമ്മാനിച്ച പ്രകടനം അരങ്ങേറിയത്. ഗൗതമ ബുദ്ധന്റെ ഭാര്യ യശോദയുടെ അധികം ആരും അറിയപ്പെടാത്ത കഥയായിരുന്നു പ്രമേയം. അനുപമ രാമചന്ദ്രൻ, ഇവ്‌ലിൻ ഡിസൂസ,സിമി എന്നിവർ ചിത്രങ്ങൾ വരച്ചപ്പോൾ മധുശ്രീ നാരായൺ, എസ്.പി.ദേവാനന്ദ്, എസ്.പി.ആദിത്യ, സന്ധ്യ ശ്യാമ എന്നിവർ സംഗീതവും കഥയും അവതരിപ്പിച്ചു. ലത കുര്യൻ രാജീവാണ് പ്രോഗ്രാം ഡയറക്ടർ. ഈ പരിപാടിയിൽ നിന്ന് ലഭിക്കുന്ന തുക പാലിയം ഇന്ത്യയ്ക്ക് സംഭാവന ചെയ്യും.