തിരുവനന്തപുരം: 'നമുക്ക് ചായകുടിക്കാം പൈസ വയനാടിന്' എന്ന ആശയം ഉയർത്തി ഡി.വൈ.എഫ്.ഐയുടെ നാലുമുക്ക്, പള്ളിമുക്ക്,അമ്പലത്തുമുക്ക് യൂണിറ്റുകൾ സംയുക്തമായി പേട്ട റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിൽ നാടൻ തട്ടുകടയുടെ പ്രവർത്തനം ആരംഭിച്ചു. ഇവിടെ നിന്ന് ചായ കുടിച്ചിട്ട് ഇഷ്ടമുള്ള തുക നൽകാം. വയനാട് ദുരിതത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് നിർമ്മിക്കാനായി ഈ തുക ഉപയോഗിക്കും.ഞായറാഴ്ച വരെ ചായ കട രാവിരെ 6 മുതൽ രാത്രി 9 വരെയാണ് പ്രവർത്തിക്കും.എല്ലാ ജില്ലകളിലും ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ വിവധ സ്റ്റാളുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പേട്ടയിൽ ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മറ്റി അംഗവും കേരള സംസ്ഥാന യുവജന ബോർഡ് ചെയർമാൻ എം.ഷാജർ ഉദ്ഘാടനം ചെയ്തു. പന്ന്യൻ രവീന്ദ്രൻ, ജില്ലാ പ്രസിഡന്റ് വി.അനൂപ് വഞ്ചിയൂർ,ബ്ലോക്ക് സെക്രട്ടറി അഡ്വ.എം.നിതീഷ്,എം.എ.നന്ദൻ തുടങ്ങിയവർ പങ്കെടുത്തു.