തിരുവനന്തപുരം: വിഷു മുതൽ ആരംഭിച്ച് നിത്യജപമായി തുടർന്നുകൊണ്ടിരിക്കുന്ന വിഷ്‌ണുസഹസ്രനാമ ജപത്തിന്റെ ഒന്നാംഘട്ട സമർപ്പണം നാളെ രാവിലെ 8.30 ന് ആരംഭിക്കുന്ന ജപം 10.30 ന് സമാപിക്കും. ക്ഷേത്രത്തിനകത്ത് കുലശേഖരമണ്‌ഡപത്തിലും ശീവേലിപ്പുരയിലുമായി നടക്കുന്ന ജപയജ്ഞത്തിൽ രണ്ടായിരത്തിലധികം ഭക്തർ പങ്കെടുക്കും.ക്ഷേത്രത്തിലെ വിവിധ ഭക്തജനസമിതികളെ ചേർത്ത് രൂപീകരിച്ച ശ്രീപദ്മനാഭ ഭക്തമണ്‌ഡലിയുടെ നേതൃത്വത്തിൽ രണ്ടായിരം പേർ ചേർന്ന് ആറ് ആവർത്തിയായി ഒരു കോടി ഇരുപത് ലക്ഷം നാമങ്ങളാണ് ജപിക്കുന്നത്.

ദർശനസമയം

രാവിലെ 3.30 മുതൽ 4.45 വരെ (നിർമ്മാല്യദർശനം)​

6.30 മുതൽ 7.00 വരെ,​ 8.30 മുതൽ 10 വരെ,​

10.30 മുതൽ (ജപക്കാരുടെ ദർശനം)

വൈകുന്നേരത്തെ ദർശനസമയത്തിൽ മാറ്റമില്ല. ​