കോവളം :ശ്രീനാരായണ ഗുരുദേവജയന്തിയോടാനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം
കോവളം യൂണിയൻ യൂത്ത് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ സ്‌പോർട്സ് ടൂർണമെന്റുകൾക്ക് തുടക്കം കുറിച്ചു. മംഗലത്തുകോണം ശാഖാ സ്റ്റേഡിയത്തിൽ നടന്ന ക്രിക്കറ്റ് മത്സരം ബി.സി.സി.ഐ
അമ്പയർ വിശ്വജിത്ത് ഉദ്ഘാടനം ചെയ്തു.കോവളം യൂണിയൻ വൈസ് പ്രസിഡന്റ് സുശീലൻ പെരിങ്ങമല അദ്ധ്യക്ഷത വഹിച്ചു .യൂണിയൻ സെക്രട്ടറി തോട്ടം .പി .കാർത്തികേയൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് മൂവ്‌മെന്റ് കേന്ദ്രസമിതി സെക്രട്ടറി രാജേഷ് നെടുമങ്ങാട് മുഖ്യാതിഥിയായിരുന്നു. യോഗം ഡയറക്ടർ ബോർഡ് അംഗം കരുകുളം പ്രസാദ്,കൗൺസിൽ അംഗം വേങ്ങപൊറ്റ സനിൽ,യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് വിനോദ് മുല്ലൂർ, സെക്രട്ടറി ദിപു അരുമാനൂർ, ഷിബു ,സുജിത്ത് വിധിൻ പെരിങ്ങമല ,രാജേഷ് കണ്ണംകോട്, വിഷ്ണു ,മനു പനപയഞ്ഞി ,അനുരാമചന്ദ്രൻ ,വിജേഷ് ആഴിമല ,ചന്ദു കസവുകട ,വിപിൻ ,മംഗലത്തുകോണംതുടങ്ങിയവർ സംസാരിച്ചു.