s

തിരുവനന്തപുരം: സംസ്ഥാനത്തെ 623 സ്‌കൂളിൽ സംഘടനാ അടിസ്ഥാനത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ എസ്.എഫ്‌.ഐ 541ൽ വിജയം നേടി. ജില്ല, എസ്.എഫ്‌.ഐ വിജയിച്ച സ്‌കൂളുകൾ, സംഘടനാടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടന്ന സ്‌കൂളുകൾ ബ്രാക്കറ്റിൽ എന്ന ക്രമത്തിൽ: തിരുവനന്തപുരം: 84 (87), കൊല്ലം: 81 (94), പത്തനംതിട്ട: 30 (31), ആലപ്പുഴ: 51 (52), കോട്ടയം: 5 (5), ഇടുക്കി: 11 (11), എറണാകുളം : 4 (4), തൃശ്ശൂർ: 17 (20), പാലക്കാട്: 74 (82), മലപ്പുറം: 7 (8), വയനാട്: 4 (5), കോഴിക്കോട്: 38 (59), കണ്ണൂർ: 90 (110), കാസർകോട്: 45 (55).