ദുബായ് : ഗുരു വിചാരധാര യു.എ.ഇ ഏർപ്പെടുത്തിയ ഗുരുദേവ അവാർഡുകൾ പ്രഖ്യാപിച്ചു. പ്രവാസ ലോകത്തെ ക്ഷേമ പ്രവർത്തനങ്ങൾ മുൻനിർത്തി സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് എസ്.എൻ.ഡി.പി.യോഗം യു.എ.ഇ ചെയർമാൻ എം.കെ. രാജന് നൽകും. മികച്ച സാമൂഹ്യ സേവനത്തിനുള്ള ഗുരുദേവാ അവാർഡ് എ. പി.സദാനന്ദനും മികച്ച സംരംഭകനുള്ള ഗുരുദേവ ബിസിനസ് എക്സലൻസി അവാർഡ് സച്ചിനും, മികച്ച യുവ സംരംഭകനുള്ള യൂത്ത് ബിസിനസ് ഐക്കൺ അവാർഡ് സച്ചിൻ നാഥിനും ( മികാസ്) നൽകും.
മീഡിയ ഐക്കൺ ഓഫ് ദി ഇയർ അവാർഡിന് ജയ് ഹിന്ദ് ടിവിയുടെ മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ മേധാവി എൽവിസ് ചുമ്മാറിനെ തിരഞ്ഞെടുത്തു. മാതൃഭൂമി ന്യൂസ് സീനിയർ റിപ്പോർട്ടർ സുരേഷ് വെള്ളിമുറ്റം, ദിൽ സേ എഫ്.എം റേഡിയോയിലെ അനൂപ് കീച്ചേരി എന്നിവർക്കും അവാർഡ് നൽകും.
ഗുരു വിചാരധാര പ്രഥമ സാഹിത്യ പുരസ്കാരം കൗമുദി ടി.വി മിഡിൽ ഈസ്റ്റ് റീജണൽ മാനേജർ ബിനു മനോഹറിനും , സംഗീത പ്രതിഭാ പുരസ്‌കാരം ഡോ. ബഗവതി രവിയ്ക്കും, നൽകുമെന്ന് അവാർഡ് നിർണയ കമ്മിറ്റി അംഗങ്ങളായ എൻ. മുരളീധര പണിക്കർ, പി. ജി. രാജേന്ദ്രൻ, ഒ.പി. വിശ്വംഭരൻ, പ്രഭാകരൻ പയ്യന്നൂർ, ഷാജി ശ്രീധരൻ, ശ്യാം പ്രഭു, വിജയകുമാർ എന്നിവർ അറിയിച്ചു.
സെപ്റ്റംബർ 22ന് ഷാർജ സഫാരി മാൾ ഹാളിൽ നടക്കുന്ന ഗുരുജയന്തി പൊന്നോണം ആഘോഷ പരിപാടിയിൽ അവാർഡുകൾ സമ്മാനിക്കും. ഷാജി ശ്രീധരൻ ,രാജ് ദേവ്, വിജയകുമാർ മാവേലിക്കര, മോഹനൻ സി.പി, സുരേഷ് വേങ്ങോട് , വിനു വിശ്വനാഥൻ ,ആകാശ് പണിക്കർ, ഷിബു ചെമ്പകം , വിജയകുമാർ ഇരിങ്ങാലക്കുട, ചന്ദ്രബാബു, സഞ്ജു,വന്ദനാ മോഹൻ, ദിവ്യാ മണി, ലളിതാ വിശ്വംഭരൻ, അഡ്വ. മഞ്ജു ഷാജി , ഗായത്രി രംഗൻ എന്നിവരുടെ നേതൃത്വത്തിൽ 51 അംഗ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.