ചിറയിൻകീഴ്: ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ആശാൻ സാഹിത്യോത്സവം ഇന്ന് ഉച്ചയ്ക്ക് 2.30ന് ശാർക്കര ഗവൺമെന്റ് യു പി സ്കൂളിൽ നടക്കും.

സംഘാടകസമിതി ചെയർമാൻ ജി.ചന്ദ്രശേഖരൻ നായരുടെ അദ്ധ്യക്ഷതയിൽ വി. ശശി എം എൽ എ ഉദ്ഘാടനം ചെയ്യും.ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബി.പി മുരളി, ജില്ലാ പഞ്ചായത്തംഗം ആർ.സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ജയശ്രീ,ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.അബ്ദുൾ വാഹിദ്, സംഘാടക സമിതി ജനറൽ കൺവീനർ സി.രവീന്ദ്രൻ,ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആർ.ഷാജി,സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം എം.മുരളീധരൻ,ജി.സുരേഷ് കുമാർ,ബി.ലില്ലി,മനോജ് ബി.ഇടമന,വി.വിജയകമാർ തുടങ്ങിയവർ പങ്കെടുക്കും.