
ബാലരാമപുരം: തലയൽ മേജർ ശ്രീഭരദ്വാജ ഋഷീശ്വര ശിവക്ഷേത്രത്തിൽ പൊന്നിൻ ചിങ്ങത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി ക്ഷേത്ര യജമാനസ്ഥാനീയരായ പൊൻമേനി മഠത്തിലെ അമ്മമാർ തയ്യാറാക്കിയ അടമാങ്ങയും പുന്നെല്ലരിയും ചോറും ഭഗവാന് നിവേദ്യമായി സമർപ്പിച്ചു.ചിങ്ങം ഒന്നിന് നടന്ന വിശേഷാൽ ചടങ്ങുകളിൽ ക്ഷേത്രഉപദേശകസമിതിയും മാതൃസമിതി പ്രവർത്തകരും പങ്കെടുത്തു. പ്രസാദ ഊട്ടിൽ നിരവധി ഭക്തർ പങ്കെടുത്തു.രാമായണമാസാചരണത്തിന്റെ ഭാഗമായി നടന്നുവന്ന അഘോരാത്ര രാമായണ പാരായണവും ശ്ലോകം ചൊല്ലലും കഴിഞ്ഞ ദിവസം സമാപിച്ചു.