മുടപുരം:കിഴുവിലം പതിനഞ്ചാം വാർഡ് കോൺഗ്രസ് കമ്മിറ്റി സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കിഴുവിലം ഡീസന്റ് മുക്ക് ജംഗ്ഷനിൽ മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും കിഴുവിലംസർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ കൂടിയായ എൻ.വിശ്വനാഥൻ നായർപതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി.ഗ്രാമ പഞ്ചായത്ത് അംഗം സലീന റഫീഖ്,കോൺഗ്രസ് വാർഡ് പ്രസിഡന്റ് സുദേവൻ,സലിം,നൗഷാദ്, അസീസ്,മണികണ്ഠൻ നായർ,തുളസീധരൻ,ശാന്തി കൃഷ്ണ,ലീന,സീന,ശാലിനി തുടങ്ങിയവർ പങ്കെടുത്തു. രാധാകൃഷ്ണൻ കുന്നുംപുറത്തിന് പതിനഞ്ചാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ സ്നേഹാദരവ് നൽകി.