ഉഴമലയ്ക്കൽ:ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ മാനേജർ ആർ.സുഗതൻ പതാക ഉയർത്തി സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.പി.ടി.എ പ്രസിഡന്റ് ഇ.ജയരാജ്,എം.പി.ടി.എ പ്രസിഡന്റ് ഷബ്നം ഹസൻ,പ്രിൻസിപ്പൽ ബി.സുരേന്ദ്രനാഥ്,ഹെഡ്മിസ്ട്രസ് ജി.ലില്ലി,സ്റ്റാഫ് സെക്രട്ടറി എസ്.എസ്.സാബു,എസ്.ആർ.ജി കൺവീനർ ടി.അനിൽകുമാർ എന്നിവർ സംസാരിച്ചു.എസ്.പി.സി,എൻ.സി.സി,ജെ.ആർ.സി,റോവേഴ്സ് ക്ലബ്, ലിറ്റിൽ കൈറ്റ് എന്നിവയുടെ പരേഡും നടന്നു.സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അവതരിപ്പിച്ച 'ദേശ് ഹമാര ഹെ' എന്ന സ്കിറ്റും ദേശഭക്തിഗാനാലാപനവും കുട്ടികൾക്ക് മധുരവും വിതരണം നടത്തി.