നെയ്യാറ്റിൻകര : വണ്ടന്നൂർ പാപ്പാകോട് ശ്രീനാരായണ സാംസ്‌കാരിക ട്രസ്റ്റ് ഗുരുമന്ദിൽ പ്രതിഷ്ഠാവാർഷികവും ശ്രീനാരായണ ഗുരദേവ ജയന്തിയും ഇന്ന് മുതൽ 20 വരെ നടക്കും.18 ന് രാവിലെ 5 ന് ഗണപതി ഹോമം, 7ന് പതാക ഉയർത്തൽ, ജയന്തി ദിനത്തിൽ വൈകിട്ട് 4 ന് ചതയദിന ഘോഷയാത്ര, 7ന് ശ്രീനാരായണ ജയന്തി സമ്മേളനം, പ്രസിഡന്റ് ഷിബി.വി.ആർ.അദ്ധ്യക്ഷത വഹിക്കും.സ്വാമി സാന്ദ്രാനന്ദ ഉദ്ഘാടനവും ചതയദിന സന്ദേശവും നിർവഹിക്കും.എസ്.എൻ.ഡി.പി നേമം യൂണിയൻ സെക്രട്ടറി മേലാങ്കോട് വി.സുധാകരൻ, യൂണിയൻ പ്രസിഡന്റ് സുപ്രിയ സരേന്ദ്രൻ,മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.സരേഷ്‌കമാർ, നെയ്യാറ്റിൻകര ഡി.വൈ എസ്.പി എസ്.ഷാജി,മണ്ണടിക്കോണം വാർഡ് മെമ്പർ ഷീബാ മോൾ വി.വി ട്രസ്റ്റ് മുൻസെക്രട്ടറി എസ് മഹേശ്വരൻ എന്നിവർ പങ്കെടുക്കും.ട്രസ്റ്റ് സെക്രട്ടറി ആർ.വിജുകുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി ഹിന്റ്.ജെ.ബി നന്ദിയും പറയും.