തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കായി സാമൂഹ്യനീതി വകുപ്പ് നടപ്പാക്കി വരുന്ന തുടർപദ്ധതികളിലേക്ക് സെപ്‌തംബർ 30വരെ അപേക്ഷിക്കാം.ഭിന്നശേഷിക്കാരുടെ മക്കൾക്ക് ഒന്നാം ക്ലാസ് മുതൽ പി.ജി തലംവരെ സ്‌കോളർഷിപ്പ് അനുവദിക്കുന്ന വിദ്യാകിരണം പദ്ധതി,ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ഒൻപതാംക്ലാസ് മുതൽ പി.ജി തലം വരെ യൂണിഫോം,പഠനോപകരണങ്ങൾ എന്നിവയുടെ തുക അനുവദിക്കുന്നതിനുള്ള വിദ്യാജ്യോതി പദ്ധതി, ഒന്നുമുതൽ പി.ജി തലം വരെ മുൻസിപ്പാലിറ്റി,കോർപ്പറേഷൻ പരിധിയിൽ സ്‌കോളർഷിപ്പ് നൽകുന്ന പദ്ധതി,ഡിഗ്രി,പി.ജി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയവർക്ക് ക്യാഷ് അവാർഡ് നൽകുന്ന വിജയാമൃതം പദ്ധതി എന്നിവയിലേക്ക് suneethi.sjd.kerala.gov.in വഴി അപേക്ഷ സമർപ്പിക്കാം.വിവരങ്ങൾക്ക്: swd.kerala.gov.in, 0471- 2343241.