നെയ്യാറ്റിൻകര: ഓലത്താന്നി വിക്ടറി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ കർഷക ദിനാചരണം നടന്നു.വിവിധ പ്രദേശങ്ങളിലുള്ള മുതിർന്ന കർഷകരെയും സ്കൂളിലെ എന്റെ കുട്ടിത്തോട്ടം എന്ന പദ്ധതിയിലുള്ള കുട്ടി കർഷകരെയും അനുമോദിച്ചു.ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ആർ.സലൂജ ഉദ്ഘാടനം ചെയ്തു.നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.ഷിബു,മാനേജർ ഡി.രാജീവ്,പെരുമ്പഴുതൂർ കൃഷി ഓഫീസർ പി.എസ്.ഗിരീഷ്,അസിസ്റ്റന്റ് കൃഷി ഓഫീസർ ബിന്ദു ശശികുമാർ,വാർഡ് കൗൺസിലർ ഐശ്വര്യ,പ്രിൻസിപ്പൽ ജ്യോതികുമാർ,പി.ടി.എ പ്രസിഡന്റ് പ്രതാപൻ,സ്കൂൾ എച്ച്.എം എം.ആർ.നിഷ മാനേജ്മെന്റ് പ്രതിനിധി ആർ.പി.രാഹുൽ എന്നിവർ പങ്കെടുത്തു.